തൂഫാൻ 2.0
കേരള പോലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ 28.09.2026 ന് സംസ്ഥാന തല ഉത്ഘാടനം ലൈവ് ആയി കാണുന്നതിനുള്ള സൗകര്യം ഒരുക്കുകയുണ്ടായി. തുടർന്ന നടന്ന സ്ഥാപനതല ഉത്ഘാടനം ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ ശുവകുമാർ നിർവ്വഹിച്ചു. പ്രസിഡന്റ് തുഫാൻ 2.0 പതാക ഉയർത്തുകയും തുടർന്ന് വൈസ്പ്രസിഡന്റ് സത്വപ്രതിജ്ഞ ചെല്ലികൊടുക്കുകയും ചെയ്തു. ജനപ്രതിനിധികൾ, ആശ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗണവാടി പ്രവർത്തകർ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.