ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത്

ചെറുന്നിയൂര്‍കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂര്‍. 10.75 ച.മൈല്‍ വിസ്തീര്‍ണമുള്ള ചെറുന്നിയൂര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളാണ് നിലവിലുള്ളത്. 15.08.1953-ലാണ് ചെറുന്നിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. വടക്ക് വര്‍ക്കല മുനിസിപ്പാലിറ്റിയും ചെമ്മരുതി പഞ്ചായത്തും, കിഴക്ക് ഒറ്റൂര്‍ പഞ്ചായത്തും, തെക്ക് വക്കം പഞ്ചായത്തും, പടിഞ്ഞാറ് വെട്ടൂര്‍ പഞ്ചായത്തുമാണ് ചെറുന്നിയൂരിന്റെ അതിരുകള്‍. രാജാക്കന്മാരുടെ യാത്രവേളകളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രദേശത്തിന് ചെറുന്നിയൂര്‍ എന്ന് നാമം കൈവന്നതെന്ന് പരക്കേ പറയപ്പെടുന്നു. ‘ചെറുനീര്‍’ എന്നാല്‍ ‘ഇളനീര്‍’ എന്നും കേരസമൃദ്ധമായ ചെറുന്നിയൂരില്‍ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീര്‍ പാനം ചെയ്കയാല്‍ ചെറുനീരുള്ള ഊര് അഥവാ ചെറുന്നിയൂര്‍ എന്ന പേര് ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പാലച്ചിറ മുതല്‍...

എൻ ശിവകുമാർ

പ്രസിഡൻ്റ്

രജിനി അനിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേശ്വരി എസ്

ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

സിനു എസ് എസ്

ചെയര്‍മാന്‍ , വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതാസേനൻ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആരിഫുദ്ദീൻ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തില്‍

ചെറുന്നിയൂര്‍കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂര്‍. 10.75 ച.മൈല്‍ വിസ്തീര്‍ണമുള്ള ചെറുന്നിയൂര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളാണ് നിലവിലുള്ളത്. 15.08.1953-ലാണ് ചെറുന്നിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. വടക്ക് വര്‍ക്കല മുനിസിപ്പാലിറ്റിയും ചെമ്മരുതി പഞ്ചായത്തും, കിഴക്ക് ഒറ്റൂര്‍ പഞ്ചായത്തും, തെക്ക് വക്കം പഞ്ചായത്തും, പടിഞ്ഞാറ് വെട്ടൂര്‍ പഞ്ചായത്തുമാണ് ചെറുന്നിയൂരിന്റെ അതിരുകള്‍.  രാജാക്കന്മാരുടെ യാത്രവേളകളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രദേശത്തിന് ചെറുന്നിയൂര്‍ എന്ന് നാമം കൈവന്നതെന്ന് പരക്കേ പറയപ്പെടുന്നു. ‘ചെറുനീര്‍’ എന്നാല്‍ ‘ഇളനീര്‍’ എന്നും കേരസമൃദ്ധമായ ചെറുന്നിയൂരില്‍ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീര്‍ പാനം ചെയ്കയാല്‍ ചെറുനീരുള്ള ഊര് അഥവാ ചെറുന്നിയൂര്‍ എന്ന പേര് ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പാലച്ചിറ മുതല്‍ പുത്തന്‍കടവുവരെ ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഈ രാജപാതയില്‍ തന്നയാണ് ‘ദളവാപുരം’ എന്ന സ്ഥലവും നിലവിലുള്ളത്. ‘മന്ത്രിയുടെ മന്ദിരം’ എന്നര്‍ത്ഥം വരുന്ന ഈ സ്ഥലനാമം ഈ പഞ്ചായത്തിന്റെ ഗതകാല...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പതിനഞ്ചാം ശതകത്തിന്റെ തുടക്കത്തിൽ വേണാട് പിരിഞ്ഞ് തിരുവിതാംകൂറായി മാറിയ തൃപ്പാപ്പൂർ സ്വരൂപത്തിലെ തായ്വഴിയുടെ (ആറ്റിങ്ങൽ) ഭരണനിയന്ത്രണത്തിലായിരുന്നു ചെറുന്നിയൂർ പ്രദേശം. വർക്കല തുരങ്കങ്ങൾ വരുന്നതിനു മുമ്പ്, കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന ജലപാതയുടെ തുടർച്ചയ്ക്കായി, യാത്രികർ തോണിയിറങ്ങി കരയിലൂടെ സഞ്ചരിച്ച് വീണ്ടും തോണി കയറിയിരുന്ന പുത്തൻകടവ് എന്ന പ്രധാന ഗതാഗത കേന്ദ്രം ചെറുന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്തിരുന്നു.

കൂടുതൽ വായിക്കുക